Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ഡോഡ്ജ് ബോൾ ടൂർണമെന്റിന് വേദിയൊരുക്കി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ

19 Sep 2024 17:22 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന ഡോഡ്ജ്‌ബോള്‍ ടൂര്‍ണമെന്റ് ഇന്നും നാളെയുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ നടക്കും. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഡോഡ്ജ് ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാശ്ചാത്യ - പൗരസ്ത്യ സംസ്‌കാരത്തിന്റെ സമ്മിശ്ര കായിക വിനോദമാണ് ഡോഡ്ജ് ബോള്‍. കേരളത്തില്‍ ശ്രദ്ധ നേടിവരുന്ന ഇനമായ മത്സരത്തിന് ഏറെ പുതുമകളുണ്ട്. കേരള ഡോഡ്ജ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത് കോട്ടയം ഡോഡ്ജ്‌ബോള്‍ അസ്സോസിയേഷനും സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളും സംയുക്തമായാണ്. ഇന്ന് രാവിലെ 9.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നുമുള്ള 300 ലധികം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഡോഡ്ജ്‌ബോള്‍ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ഉണ്ണികൃഷ്ണന്‍ദാസ് അസ്സോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് റവ.ഡോ. വിനീഷ് തറയില്‍ കടുത്തുരുത്തിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Follow us on :

More in Related News