Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 18:48 IST
Share News :
മഞ്ചേരി : സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മഞ്ചേരി ഇന്ത്യന്‍ മാളില്‍ നടന്ന മീറ്റ് മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. മലപ്പുറം ലീഡ് ജില്ലാ മാനേജര്‍ എം.വി. അഞ്ജന ദേവ് മുഖ്യപ്രഭാഷണം നടത്തി.
കൊണ്ടോട്ടി വ്യവസായ വികസന ഓഫീസര്‍ നിസാം കെ. കാരി വ്യവസായ വകുപ്പിന്റെ പദ്ധതികളെകുറിച്ച് ക്ലാസ്സെടുത്തു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ. അബ്ദുല്‍ ലത്തീഫ്, പി. സ്മിത എന്നിവര്‍ സംസാരിച്ചു. ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ് സ്വാഗതവും മഞ്ചേരി വ്യവസായ വികസന ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. 21 ബാങ്ക് പ്രതിനിധികളും കെ.എഫ്.സി പ്രതിനിധികളും 120 സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.