Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് നോട്ടീസ്

03 Jul 2024 12:28 IST

Enlight Media

Share News :

പത്തനംതിട്ട: ഓഫീസിനുള്ളിൽ സോഷ്യൽ മീഡിയ റീൽസിനു വേണ്ടി ചിത്രീകരണം നടത്തിയ തിരുവല്ല നഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. റവന്യുവിഭാ​ഗത്തിലെ ജീവനക്കാർക്കാണ് ന​ഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീൽ പറയുന്നത്. 

ജോലി സമയത്ത് ഓഫീസിൽ റീൽസ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോ​ഗം ചെയ്തു, ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ചത് പൊതുസമൂഹത്തിൽ ന​ഗരസഭയ്ക്കും ജീവനക്കാർക്കും എതിരായ വികാരം ഉണ്ടാകാൻ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്. 

മൂന്ന് ദിവസത്തിനുള്ളിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ കേരള സിവിൽ സർവ്വീസ് ചട്ടം അനുസരിച്ചും മുൻസിപ്പൽ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. ജീവനക്കാർ ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. റീൽസ് ചിത്രീകരിച്ചതും ന​ഗരസഭയിലെ ജീവനക്കാരനാണ്. എന്നാൽ ഇത് ആരാണെന്ന് വ്യക്തമല്ല. ദേവദൂതൻ എന്ന മലയാള സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീൽസ് ചിത്രീകരണം.

റീൽസ് ചിത്രീകരിച്ചത് ഞായറാഴ്ച; നോട്ടീസിന് ജീവനക്കാരുടെ മറുപടി - ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാർ


Follow us on :

More in Related News