Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2024 06:06 IST
Share News :
കെ. ജി.ചെക്കൻ ഹാജി പ്രതിസന്ധികളിലൂടെ കടന്നുവന്ന വ്യാപാരി
കക്കട്ടിൽ :ചെറുപ്രായത്തിൽ തന്നെ കച്ചവടം ആരംഭിച്ച് കക്കട്ടിൽ കൈവേലി എന്നിവിടങ്ങളിൽ കച്ചവടം, തുടർന്ന് കോഴിക്കോട്, വടകര അവസാനം കക്കട്ടിൽ തന്നെ തിരിച്ചെത്തിയ ചെക്കൻ ഹാജി പ്രതിസന്ധികളിലൂടെ കടന്നുവന്ന വ്യാപാരിയാണ് വിവിധതരത്തിലുള്ള കച്ചവടങ്ങൾ നടത്തി വിജയ പരാജയങ്ങൾ ഏറ്റുവാങ്ങി താൻ തുടങ്ങുന്ന സ്ഥാപനങ്ങൾ ഗുണമേൻമയിലും വിശ്വസ്ഥതയിലും എന്നും മുൻപന്തിയിൽ നിൽക്കണമെന്ന് അദ്ധേഹത്തിൻ്റെ ആഗ്രഹമായിരുന്നു
വെളിച്ചെണ്ണ മില്ല്,മരമില്ല് എന്നീ വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചു. നിലവിൽ ഇന്ദിര സ്റ്റോറിലാണ് വ്യാപാരം നടത്തിവരുന്നത് അദ്ദേഹം സ്ഥാപിച്ച വെളിച്ചെണ്ണ മില്ല് കർഷകർക്ക് ആശ്വാസമായിരുന്നു കൂടാതെ അദ്ദേഹത്തിന്റെ വെളിച്ചെണ്ണയും ഗുണമേന്മയിൽ പ്രസിദ്ധമായിരുന്നു ദൂരസ്ഥലങ്ങളിൽ നിന്നുപോലും അദ്ദേഹത്തിൻറെ വെളിച്ചെണ്ണ വാങ്ങാൻ വേണ്ടി ആളുകൾ എത്തിയിരുന്നു.
അദ്ധേഹത്തിൻ്റെ ആഗ്രഹം താൻ മരിച്ചാൽ കടകളടച്ച് ഹർത്താൽ പാടില്ല എന്നായിരുന്നു. ആയതിനാൽ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കടയടക്കൽ ഒഴിവാക്കിയിരുന്നു.
സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവർ അദ്ധേഹത്തിൻ്റ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.