Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനല്‍പച്ച ദ്വിദിനക്യാമ്പ് സംഘടിപ്പിച്ചു

31 May 2025 14:55 IST

കൊടകര വാര്‍ത്തകള്‍

Share News :


കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയും , പഞ്ചായത്ത് ബാലസഭയും

സംയുക്തമായി യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍പച്ച ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.എ.റെക്‌സ്, 

പഞ്ചായത്ത് അസി.സെക്രട്ടറി പി.സുനില്‍കുമാര്‍, ലൈബ്രേറിയന്‍ സുഷമ ടി. ശാന്തന്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ സിയ ഷാബു എന്നിവര്‍ പ്രസംഗിച്ചു .കവി മധു പുഷ്പത്ത്, കെ.കെ.സോജ ,ഹര്‍ഷ ലോഹിതാക്ഷന്‍,രാജ്കുമാരി വിനോദ്, ധന്യ പി.നന്ദനന്‍ എന്നിവര്‍ ക്യാമ്പ് നയിച്ചു.


Follow us on :

More in Related News