Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 18:54 IST
Share News :
മലപ്പുറം : കായിക മേഖലയില്‍ ജില്ലാതലത്തില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ എന്തെല്ലാമെന്നതില്‍ വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കണമെന്ന് വിഷന്‍ 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം എന്ന ആശയത്തിലുപരി ''ഫീല്‍ഡ് ഓഫ് പ്ലേ''ക്ക് പ്രാധാന്യം നല്‍കും വിധമുള്ള സജ്ജീകരണങ്ങള്‍ നിലവില്‍ വരണം.സിന്തറ്റിക് ട്രാക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കൂടാതെ കായിക രംഗത്ത് നിര്‍മ്മിക്കുന്ന സിന്തറ്റിക്ക് ട്രാക്ക്, സ്റ്റേഡിയം തുടങ്ങിയവയുടെ നിര്‍മാണ കരാറില്‍ അറ്റകുറ്റ പണികള്‍ക്കായുള്ള ക്ലോസുകള്‍ കൂടെ ഉള്‍പ്പെടുത്തണം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി 'അടിസ്ഥാന വികസന സൗകര്യവും കായിക സാങ്കേതിക നവീകരണവും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നത്.
സംസ്ഥാനത്തെ കായിക മേഖലക്ക് വേണ്ടി നിര്‍മിതമാകുന്ന ട്രാക്കുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയുടെ നിര്‍മാണ കാലഘട്ടത്തില്‍ കൃത്യമായ റിവ്യൂ മീറ്റിങ്ങുകള്‍ ചേരുന്നത് പ്രൊഫഷനലിസം നിലനിര്‍ത്തുന്നതിന് സഹായിക്കും. വിവിധ ജില്ലകളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ കായികതാരങ്ങള്‍ക്ക്് ഓരോരുത്തര്‍ക്കും ഒറ്റമുറി എന്ന രീതിയില്‍ താമസ സൗകര്യം ലഭ്യമാകണം. സാങ്കേതികത വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നിര്‍മിതികളുടെ പ്ലാനുകളില്‍ സോളാര്‍ പാനല്‍ എനര്‍ജി യൂണിറ്റുകള്‍ നിലവില്‍ വരണം.
ഡല്‍ഹി ഖേലോ ഇന്‍ഡ്യ ഡെപ്യൂട്ടി ഡയറക്ടര്‍ നിതിന്‍ ജോസ്, സ്‌പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ അനില്‍ കുമാര്‍, ഗ്രേറ്റ് സ്‌പോര്‍ട്‌സ് ടെക്ക് പ്രൊജക്റ്റ് മാനേജര്‍ എസ്. നൗഫല്‍ സൈനുദ്ദിന്‍, കണ്ണൂര്‍ ബ്രണ്ണന്‍ കോളേജ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. പി. പ്രശോഭിത് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. വി. പി. സക്കീര്‍ ഹുസൈന്‍ ചര്‍ച്ചയുടെ മോഡറേറ്ററായി.
Follow us on :
Tags:
More in Related News
Please select your location.