Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

29 Apr 2025 19:38 IST

Basheer Puthukkudi

Share News :

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെയും ക്ലാസ് റൂമുകളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 2.12 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തുന്നത്. 681 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളടങ്ങിയ കെട്ടിടത്തിന്റെ താഴെ നിലയിൽ ഓഡിറ്റോറിയവും ഒന്നാം നിലയിൽ മൂന്ന് ക്ലാസ്സ് റൂമുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പ്രബലിത കോൺക്രീറ്റ് ചട്ടക്കൂട്ടിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ അലൂമിനിയം സ്ലൈഡിംഗ് വിൻഡോസ്, വിട്രിഫൈഡ് ഫ്ലോറിംഗ്, ഇലക്ടിഫിക്കേഷൻ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.


ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി അശ്വതി, പ്രിൻസിപ്പൽ സി സുജ, ഹെഡ്മിസ്ട്രസ് വി.എസ് ശോഭ, എസ്.എം.സി ചെയർമാൻ പി.പി ബഷീർ, കെ.എം പുരുഷോത്തമൻ, കെ.പി കോയ, എം.ടി മാമുക്കോയ, ഐ.പി വിനോദ്, ഷാഹുൽ ഹമീദ് തടപ്പറമ്പിൽ, റഷീദ് നാസ്, എ.എം.എസ് അലവി, ജി സുമേഷ് എന്നിവർ സംസാരിച്ചു.

പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഉബൈബ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ഇ മുജീബ് റഹ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News