Wed May 14, 2025 6:14 PM 1ST

Location  

Sign In

എം എൻ കുഞ്ഞിമുഹമ്മദ് ഹാജിയെ ജൻമനാട് ആദരിക്കുന്നു

26 Jan 2025 13:48 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കേരള മുസ് ലിം ജമാ അത്ത് സംസ്ഥാന ഉപാധ്യക്ഷനും തിരൂരങ്ങാടിയിലെ കാരണവരും മത-സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിയുമായ എം എൻ കുഞ്ഞി മുഹമ്മദ് ഹാജിയെ തിരൂരങ്ങാടി ഹിദായത്തു സിബ് യാൻ സംഘത്തിൻ്റെയും തിരൂരങ്ങാടി സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. അടുത്ത ഏപ്രിലിൽ നടക്കുന്ന പരിപാടിയിൽ പ്രാസ്ഥാനിക നേതാക്കളും മത - സാമൂഹ്യ-രാഷ്ട്രീയേ നേതാക്കൾ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിന് റശീദ് നഗറിൽ നടന്ന പ്രഖ്യാപന സംഗമത്തിൽ വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. പ്രഖ്യാപന സംഗമം പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പി എം പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിച്ചു. വലിയ പള്ളി മുദരിസ് ഇബ്റാഹീം ഫെെസി കിടങ്ങയം പ്രാർഥന നടത്തി. ഹസൻ സഖാഫി വെന്നിയൂർ വിഷയാവതരണം നടത്തി. ഇ മുഹമ്മദ് അലി സഖാഫി, അബ്ദുർറഊഫ് സഖാഫി സി കെ നഗർ, സി എച്ച് മുജീബുർറഹ്മാൻ, സിദ്ദീഖ് അഹ്സനി സംസാരിച്ചു.


 തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതിക്ക് രൂപം നൽകി. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ (ചെയർ :)  ഹസൻസഖാഫി വെന്നിയൂർ (ജനറൽ കൺവീനർ)എം എൻ ബാവ തിരുരങ്ങാടി (ഫിനാൻസ് സെക്രട്ടറി) എന്നിവരടങ്ങുന്ന സംഘാടക സമിതിയിൽ വിവിധ സബ് കമ്മിറ്റികളും രൂപവത്ക്കരിച്ചു.



Follow us on :

More in Related News