Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധി; ഐ.എൻ.ടി.യു.സി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി.

28 Aug 2024 09:20 IST

santhosh sharma.v

Share News :

വൈക്കം: 'തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽ ദിനം നൽകുക, വേതനം 700 രൂപയായി വർധിപ്പിക്കുക, തൊഴിൽ ആരംഭിക്കുവാൻ തടസ്സമായ പുതിയ നിയമങ്ങൾ പിൻവലിക്കുക, എല്ലാ വാർഡിലും നിർത്തിവെച്ച തൊഴിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. പി.വി.സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു. അക്കരപ്പാടം ശശി, എം.വി മനോജ്, ഇടവട്ടം ജയകുമാർ,വി.ടി. ജെയിംസ് , ജോർജ്ജ് വർഗ്ഗീസ് ,കെ.വി. ചിത്രാംഗദൻ, യു.ബേബി, സിനി സലി,ഷീജ ഹരിദാസ്, ഗീതദിനേശൻ, മജിത ലാൽജി, ജെൽസി സോണി, കൊച്ചുറാണി, ലയ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News