Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2026 08:22 IST
Share News :
തിരൂരങ്ങാടി : എസ് ഐ ആർ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഫോറം സിക്സ് മുഖേനെയും പുതിയ വോട്ടർമാരെ ചേർക്കാൻ കഴിയാതെ ഭയാശങ്കയിലാണ് പൊതുജനങ്ങൾ 2026 ജനുവരി 22 വരെയാണ് ഇലക്ഷൻ കമ്മീഷൻ പുതിയ വോട്ടർമാരെ ചേർക്കാൻ അനുവദിച്ചിരിക്കുന്ന സമയം എന്നാൽ ചേർക്കൽ തുടങ്ങി മൂന്ന് ദിവസമായിട്ടും സൈറ്റിലെ പ്രശ്നങ്ങളും ആധാർ അതെക്കേഷൻ ശരിയായി നൽകാൻ കഴിയാത്തതും പുതിയതായി ചേർക്കേണ്ട ആളുകളെ ചേർക്കാൻ കഴിയാതെയും അക്ഷയയിലും ,കോമൺ സർവീസ് സെൻറർ (സി എസ് സി) ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഫോം സിക്സിലെ മുഴുവൻ വിവരങ്ങളും പൂരിപ്പിച്ചതിനു ശേഷം അവസാനം മൊബൈലുമായി ബന്ധിച്ച ആധാർ അതെന്തിക്കേഷൻ നൽകുമ്പോൾ ബി എൽ യു മായി ബന്ധപ്പെടാനുള്ള എറർമെസ്സേജ് വരികയും 2002 ൽ പേരുള്ള കുടുംബക്കാരുടെ പേരുകൾ ചേർത്താൽ പോലും സിസ്റ്റം എറർ കാണിക്കുന്നതും പൊതുജനങ്ങളെയും സർവീസ് നടത്തുന്നവരെയും വലക്കുകയാണ്.
ഇതിനെതിരെ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരുരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി മണ്ഡലം സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് ഇലക്ഷൻ കമ്മീഷനും, ഡെപ്യൂട്ടി കളക്ടർ ഇലക്ഷനും പരാതി നൽകുകയും അടിയന്തര പ്രാധാന്യത്തോടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സർക്കാർ അനുവദിച്ചിരിക്കുന്ന സമയം നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്
Follow us on :
Tags:
More in Related News
Please select your location.