Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാകവി ജി സ്മാരകത്തിനു നേരേയുണ്ടായ അതിക്രമം; കവിസമാജം പ്രതിക്ഷേധിച്ചു.

13 Mar 2025 18:32 IST

santhosh sharma.v

Share News :

വൈക്കം : എറണാകുളത്ത് മഹാകവി ജി സ്മാരകത്തിനു നേരേ നടന്ന അതിക്രമത്തിൽ കവി സമാജം യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജ്ഞാനപീഠ സമ്മാനം കേരളത്തിലേക്ക് കൊണ്ടുവന്ന ജി. ശങ്കരക്കുറുപ്പിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നത് ദീർഘകാലമായ ആവശ്യമായിരുന്നു. അത് യാഥാർത്ഥ്യമായി അധികം താമസിയാതെയാണ് ഇപ്പോൾ ആക്രമണമുണ്ടാകുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത്. ഇത് മഹാകവിയോടും മലയാള ഭാഷയോടും കാട്ടിയ അവമതിപ്പാണെന്നും. കേരള ഹൈക്കോടതിയും സെൻട്രൽ പോലിസ് സ്റ്റേഷനും അടുത്തുള്ള സ്മാരകത്തിന് നേരേ ഉണ്ടായ ആക്രമത്തെ വില കുറച്ചു കാണാനാവില്ലെന്നും കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും കവിസമാജം പ്രവർത്തകർ പ്രമേയത്തിലൂടെ

സർക്കാരിനോട് ആവശ്യപ്പെട്ടു.കവിസമാജം പ്രസിഡൻ്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ആർ. സുശീലൻ, വിജയൻ എരമല്ലൂർ, ഷീലാ ലൂയിസ്, മധുകുട്ടംപേരൂർ , സി.വി.ഹരീന്ദ്രൻ, ടി.എൻ. സതീഷ് കുമാർ, സുരേഷ് മണ്ണാറശാല , വി.എൻ രാജൻ, ജോസഫ് ആൻ്റണി, ജേക്കബ്ബ് വെളുത്താൻ, കെ എസ് സോമശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News