Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 08:56 IST
Share News :
പീരുമേട് : മലയോര മേഖലയിലെ റോഡുകളിൽ സുരക്ഷയ്ക്കായി ക്രഷ് ബാരിയർ അഥവാ സുരക്ഷാവേലി സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങളുടെ തീവ്രത വർദ്ധിക്കുന്നു. 35-ാം മൈലിനും കുമളിക്കുമിടയിലായി സുരക്ഷ വേലിയുടെ നിർമാണത്തിലെ അപാകത മൂലം നിരവധി ജീവനുകൾ പൊലിയുകയും വാഹനങ്ങൾ അഗാധഗർത്തത്തിലേക്ക് പതിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞദിവസം പുല്ലുപാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. വളഞ്ചാങ്കാനം വളവിൽ 2024 ൽ മാത്രം അഞ്ചോളം അപകടങ്ങളാണ് ഉണ്ടായത്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ 2015 ജനുവരിയിലെ റോഡ് സേഫ്റ്റി മാനുവൽ പ്രകാരം നാഷണൽ ഹൈവേയുടെ വശങ്ങളിൽ സുരക്ഷാ വേദികൾ സ്ഥാപിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിഷ് കർച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും പാലിക്കപ്പെടുന്നില്ല.
ത്രീ ബീം ക്രാഷ് ബാരിയറിൽ ഒരു സ്റ്റീൽ പോസ്റ്റും 3 എം.എം കട്ടിയുള്ള റെയിൽ ഘടകവും ഉൾപ്പെടണംകൂടാതെ
സ്റ്റീൽ പോസ്റ്റും സ്പെയ്‌സറും 75x 150x25എം.എംകട്ടിയുള്ളതുമാകണം.റെയിൽ ഗ്രൗണ്ടിൽ നിന്ന് 85 സെന്റിമീറ്ററിൽ ഉയരത്തിലും 1150 മില്ലിമീറ്റർ ആഴത്തിൽ കോൺക്രീറ്റ് എടുത്ത്അതിൽസമചതുരത്തിലുള്ള പ്ലേറ്റുകളിൽ വേണം ഈ തൂണുകൾ ഉറപ്പിക്കേണ്ടത്.
ഡിസൈൻ ഇന്ത്യൻ മിനിസ്ട്രി ഓഫ് റോഡ് /ട്രാൻസ്പോർട് അതേറിറ്റി അംഗികരിച്ചതാവണം.റോഡിൽ നിന്നും 1.8 മുതൽ 2.5 മീറ്റർ നടപ്പാതയും അതിനു പിറകിലാണ് ഈ പോളുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ മലയോര മേഖലകളിലെ ഇത് പലപ്പോഴും സാധ്യമാകില്ല എങ്കിൽ കൂടി വാഹനങ്ങൾ കടന്നു പോകുന്നതിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഉറപ്പായ പ്രതലത്തിൽ വേണം സുരക്ഷാ വേലികൾ ഉറപ്പിക്കേണ്ടത്. സ്ഥലത്തിന്റെ ഘടന അനുസരിച്ച് സുരക്ഷാ വേദികളുടെ ഉയരത്തിന് നിശ്ചിതമായ അനുപാതം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിലെ വേലികൾ വാഹനം വന്നു തട്ടുമ്പോൾ അത് അപ്പാടെ പറിഞ്ഞു പോകുന്ന സാഹചര്യം ആണുള്ളത്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്കർ ച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ അപകടങ്ങളുടെ തീവ്രത കുറക്കാനാവും.
Follow us on :
Tags:
More in Related News
Please select your location.