Tue May 20, 2025 11:55 AM 1ST

Location  

Sign In

നവകേരളസദസ്സിൻ്റെ തിരുമാനം അടിയന്തിരമായി നടപ്പിലാക്കണം; തലയോലപ്പറമ്പ് സപ്ലൈ കോ ഔട്ട് ലെറ്റ് ബസ്സ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം.

04 Jan 2025 15:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സപ്ലൈ കോ ഔട്ട് ലെറ്റ് ബസ്സ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും, B.O. Tകമ്പനിയെ ഒഴിവാക്കി ബസ്റ്റ് സ്റ്റാൻ്റും, ഷോപ്പിംഗ് കോംപ്ലെക്സും, ഭൂമിയും ഗ്രാമ പഞ്ചായത്ത് തിരിച്ചെടുക്കണമെന്നും എ.

ഐ.ടി.യു.സി തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പാലാം കടവ് റോഡിൽ ഇപ്പോൾ പ്രവത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ ഔട്ട്‌ലെറ്റ് ഏറെ ജനത്തിരക്കേറിയതും, ആകുളുകൾക്ക് വന്നുപോകാൻ എളുപ്പമുള്ളതുമായ ബസ്സ് സ്റ്റാൻ്റ് ഷോപ്പിംഗ് കോപ്ലെക്സിലേക്ക് മാറ്റാനുള്ള നവകേരളസദസ്സിൻ്റെ തിരുമാനം അടിയന്തിരമായി നടപ്പിലാക്കണമെന്നും പ്രസ്തുത തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോയാൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. ബസ്സ് സ്റ്റാന്റിലേക്ക് സപ്ലൈ കോ ഔട്ട് ലെറ്റ് മാറ്റി സ്ഥാപിച്ചാൽ ഇന്നുള്ളതിൻ്റെ നാലിരട്ടി അധികവരുമാനം ലഭിക്കുമെന്നും ഏവർക്കും വന്ന് പോകുവാൻ ഏറെ സൗകര്യപ്രദമാകുമെന്നും ഈ വിഷയം വീണ്ടും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും യോഗത്തിൽ തീരുമാനിച്ചു. തലയോലപ്പറമ്പ് ബസ്റ്റാൻ്റും ഷോപ്പിംഗ് കോംപ്ലക്സും പണിയാൻ ബി.ഒ. ടി വ്യവസ്ഥയിൽ സുഡാഡ് എന്ന കമ്പനിയെയാണ് 2005- 2010 കാലത്ത് ഏല്പിച്ചത്. 39 വർഷവും 11 മാസവുമാണ് കമ്പനിയുടെ ഉപയോഗ കാലാവധിയെങ്കിലും 19 വർഷം കഴിഞ്ഞും നിർമ്മാണ പ്രവർത്തനം ഏങ്ങു.എത്തിയില്ലെന്നും നാളിതുവരെ പഞ്ചായത്തിന് ഒരു രൂപപോലും ഇതിൽ നിന്നും വരുമാനമായി ലഭിക്കുന്നില്ല. BOTക്ക് കൈമാറും മുമ്പ് വർഷം 10 ലക്ഷത്തിലധികം രൂപ ബസ് സ്റ്റാൻ്റ് ലേലത്തിൽ നിന്നും, കംഫർട്ട് സ്റ്റേഷൻ ലേലത്തിൽ നിന്നും, മറ്റിതര മുറികളിൽ നിന്നുമായി പഞ്ചായത്തിന് ലഭിച്ചിരുന്നതാണ്. അതും നഷ്ട്ടപ്പെട്ട സ്ഥിതിയാണ്. നിർമ്മാണം പൂർത്തീകരിക്കാതെ കമ്പനി മനപ്പൂർവ്വമായി നീട്ടിക്കൊണ്ടു പോകുകയാണ്.ഇതിനാൽ തന്നെ കമ്പനിയെ ഒഴിവാക്കുന്നതിനു വേണ്ടി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ബി.ഓ.ടി കമ്മറ്റിക്ക് പഞ്ചായത്ത് ഭരണസമിതി പരാതി നൽകണമെന്നും ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. 

എ.ഐ.ടി. യു. സി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വി.എൻ രമേശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ. ഡി വിശ്വനാഥൻ, അഡ്വ.കെ.ആർ പ്രവീൺ, ജെയ്മോൻ തോമസ്സ്, പി.എം ബേബി, ബേബി പഴമ്പട്ടിയിൽ, എം.പി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

എ.ഐ.ടി.യു.സി ആരംഭിക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാനും, ജനുവരി 17-നു നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ തൊഴിലാളികളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.


Follow us on :

More in Related News