Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. വി. അൻവർ എംഎൽഎയുടെ ആരോപണം: ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും: മുഖ്യമന്ത്രി

02 Sep 2024 11:19 IST

CN Remya

Share News :

കോട്ടയം: പി. വി. അൻവർ എംഎൽഎയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കുമെന്നാണ് സൂചന. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്‌റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം. ആർ. അജിത്‌കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി. വി. അൻവർ എംഎൽഎ ഉന്നയിച്ചത്.

Follow us on :

More in Related News