Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 20:24 IST
Share News :
കടുത്തുരുത്തി :കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസ് നാളെ മുതൽ ആരംഭിക്കും . തിങ്കൾ മുതൽ വെള്ളിവരെയുള്ള അഞ്ചുദിവസം ട്രെയിൻ ഉണ്ടാവുക. രണ്ട് സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിലും മാറ്റമുണ്ടാകും. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്.
രാവിലെ 5.55-ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35-ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50-ന് യാത്ര തുടങ്ങി 1.30-ന് കൊല്ലത്തെത്തും. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ.
സമയക്രമം ഇങ്ങനെ
കൊല്ലം – 05.55
പെരിനാട് - 06.10
മൺറോത്തുരുത്ത് - 06.30
ശാസ്താംകോട്ട - 06.39
കരുനാഗപ്പള്ളി - 06.50
കായംകുളം - 07.05
മാവേലിക്കര - 07.13
ചെങ്ങന്നൂർ - 07.25
തിരുവല്ല - 07.34
ചങ്ങനാശേരി - 07.43
കോട്ടയം – 08.04
ഏറ്റുമാനൂർ - 08.16
കുറുപ്പന്തറ - 08.25
വൈക്കം റോഡ് - 08.34
പിറവം റോഡ് – 08.42
മുളന്തുരുത്തി - 08.53
തൃപ്പൂണിത്തുറ - 09.03
Follow us on :
Tags:
More in Related News
Please select your location.