Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 11:50 IST
Share News :
ഇന്ദിരദേവിക്ക് പീസ് വാലി തണലേകും
പറവൂർ: സംരക്ഷിക്കാൻ ആരുമില്ലാതെ ഒരാഴ്ചയോളം പട്ടിണി കിടന്ന് മകൻ മരണപ്പെട്ട ഇന്ദിരദേവിയെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു.
അവശനിലയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന അമ്മയേയും മകനേയും ഞായറാഴ്ച നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അശുപത്രിയിലെത്തിയപ്പോഴേക്ക് മകൻ സന്ദീപ് മരിച്ചു. നാല്പതുകാരനായ സന്ദീപ് കിടപ്പു രോഗിയായിരുന്നു.
ബന്ധുക്കൾ ആരും മകന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ പൊതു പ്രവർത്തകരാണ് അന്ത്യകർമ്മങ്ങൾ ചെയ്തു സംസ്കരിച്ചത്.
ആശുപത്രിയിൽ നിന്ന് എങ്ങോട്ട് പോകുമെന്നറിയാത്ത ഇന്ദിരദേവിയുടെ അവസ്ഥ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ്
പീസ് വാലിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
പീസ് വാലി പ്രവർത്തക സമിതി അംഗം ഷംസുദ്ധീൻ്റെ നേതൃത്വത്തിൽ ഇന്നലെ ആശുപത്രിയിൽ എത്തിയ സംഘം ഇന്ദിരദേവിയെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.
Follow us on :
Tags:
More in Related News
Please select your location.