Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 11:56 IST
Share News :
ഡിവൈഎഫ്ഐ പഠനോത്സവം 2024
പറവൂർ: ഡിവൈഎഫ്ഐ തേലത്തുരുത്ത് സൗത്ത് - നോർത്ത് യൂണിറ്റുകൾ സംയുക്തമായി പഠനോത്സവം 2024 നടത്തി. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. രാഹുൽ ശിവൻ അധ്യക്ഷനായി. ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന 300 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. എസ്എസ്എൽസി, പ്ലസ് ടു ജേതാക്കൾക്ക് പുരസ്കാരവും നൽകി. സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, ബ്ലോക്ക് സെക്രട്ടറി ഇൻ ചാർജ് എം രാഹുൽ, പ്രസിഡൻ്റ് ബി എ സന്ദീപ്, പി ഒ സുരേന്ദ്രൻ, എം എം കരുണാകരൻ, പി ആർ സത്യൻ, എൻ ശ്രേഷ, ടി കെ ദിലീപ് കുമാർ, കെ കെ ശശി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.