Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎന്‍ടിയുസി പൊതുയോഗം സംഘടിപ്പിച്ചു

14 Jan 2025 21:12 IST

ENLIGHT REPORTER KODAKARA

Share News :

ഐഎന്‍ടിയുസി പൊതുയോഗം സംഘടിപ്പിച്ചു

കൊടകര : കൊടകര മണ്ഡലം ഐഎന്‍ടിയുസിക്കു കീഴിലെ നിര്‍മ്മാണ തൊഴിലാളികളുടേയും തയ്യല്‍ തൊഴിലാളികളുടേയും  സംയുക്തപൊതുയോഗം കൊടകര ഗരുഡ ഹോട്ടല്‍ ഹാളില്‍ സംഘടിപ്പിച്ചു.  സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിനു ജി. അധ്യക്ഷത വഹിച്ചു. 202324 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന പിടിഎ അവാര്‍ഡ് നേടിയ അധ്യാപകന്‍ കെ. എ. വര്‍ഗ്ഗീസ് , കേരള സ്‌കൂള്‍ കായികമേളയില്‍ ബോള്‍ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കെ. ആര്‍. നവനീത, ചാര്‍ട്ടഡ് എക്കൗണ്ടന്റ് പരീക്ഷയില്‍ വിജയിച്ച കെ. സനാതനന്‍, നാട്യകലാരത്‌നം പുരസ്‌ക്കാരം നേടിയ രാജശ്രീ എസ്. നായര്‍ എന്നിവരെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. കോണ്‍ഗ്രസ് ് മണ്ഡലം പ്രസിഡന്റ് ആന്റണി വെട്ടത്തുപറമ്പില്‍ ക്ഷേമനിധി കാര്‍ഡ് വിതരണവും ചാലക്കുടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബിജു എസ്.ചിറയത്ത് ആനുകൂല്യ വിതരണവും നിര്‍വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. കെ. അരുണ്‍കുമാര്‍, ഐഎന്‍ടിയു സി ജില്ല സെക്രട്ടറി ഷൈന്‍ മുണ്ടയ്ക്കല്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ദാസന്‍, ബാബു ജോണ്‍ , ജോയ് ചെമ്പകശ്ശേരി , ഡേവിസ് വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍കുടിശ്ശിക നല്‍കണമെന്നും സെസ് പിരിവ് ഊര്‍ജിതമാക്കണമെന്നും തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യ വര്‍ധനവ് നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


Follow us on :

More in Related News