Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എൻ.റ്റി.യു.സി ഉദയനാപുരം മണ്ഡലം കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു.

10 Mar 2025 16:24 IST

santhosh sharma.v

Share News :

വൈക്കം: തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ സഹായിക്കാൻ വൈക്കം നിയോജക മണ്ഡലത്തിൽ ഒരു വാർഡിൽ അഞ്ചുപേരെന്ന രീതിയിൽ 1000 പേരുടെ കർമ്മ സേന ഉണ്ടാക്കുമെന്ന് ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും പ്രതിമാസം 6000 രൂപ നിരക്കിൽ ദിവസം മുഴുവൻ പ്രവർത്തിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരായ ആശ വർക്കർമാരുടെ സമരത്തിനൊപ്പമാണ് കേരളീയ പൊതു സമൂഹമെന്ന് ഫിലിപ്പ് ജോസഫ് അഭിപ്രായപ്പെട്ടു. വല്ലകം ജീവനിലയത്തിൽ നടന്ന ഐ.എൻ.റ്റി.യു.സി ഉദയനാപുരം മണ്ഡലം കൺവെൻഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.റ്റി യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എം.വി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ട്രഷറർ ജെയ് ജോൺ പേരയിൽ മുഖ്യ പ്രഭാഷണം നടത്തി.മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അക്കരപ്പാടം ശശി മുതിർന്ന തൊഴിലാളികളെ ആദരിച്ചു. ഐ.എൻ റ്റി യു സി . സംസ്ഥാന കമ്മറ്റി അംഗം പി.വി.പ്രസാദ് ചികിൽസാ സഹായ വിതരണവും വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് വിദ്യഭ്യാസ അവാർഡ് വിതരണവും നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഇ. കെ ജോസിന് ചുമതല കൈമാറി. നേതാക്കളായ വിജയമ്മ ബാബു, 

എം.എൻ.ദിവാകരൻ നായർ , അഡ്വ. പി.വി.സുരേന്ദ്രൻ, വി.സമ്പത്ത്കുമാർ,

ഇടവട്ടംജയുകുമാർ, വി.റ്റി. ജെയിംസ്, എം.ഡി.സത്യൻ, മോഹൻ തോട്ടുപുറം, റ്റി.ആർ. ശശികുമാർ, ജോൺ തറപ്പേൽ ജോസ് കാലായിൽ , ഷീജാ ഹരിദാസ്, കെ. സുരേഷ് കുമാർ , കെ.സി.സുനിൽ ,ദേവലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News