Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:24 IST
Share News :
കുഞ്ചിത്തണ്ണി: ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി ഭൂമി കൈയേറ്റം, അനധികൃത നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ ഹിയറിങ് പൂര്‍ത്തിയാക്കി ദേവികുളം സബ് കലക്ടര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊക്രമുടി സംരക്ഷണ സമിതി ഭാരവാഹികള്‍ ചൊവ്വാഴ്ച്ച സബ് കലക്ടറെ സന്ദര്‍ശിച്ചപ്പോഴാണ് ഈ വിവരം അറിയിച്ചത്. ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് നേരത്തെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ സ്ഥലമുടമകളുടെ ഹിയറിങ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. ഇതുവരെ 6 തവണയാണ് സബ് കലക്ടറുടെ ഓഫീസില്‍ ഹിയറിങ് നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ചൊക്രമുടിയിലെ റെഡ് സോണില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ഭൂമി കൈയേറ്റം നടന്നത്. ഇവിടെ പരിശോധനകള്‍ ഇല്ലാതെ റവന്യൂ വകുപ്പ് നിര്‍മാണത്തിന് എന്‍.ഒ.സി നല്‍കിയതോടെ സംഭവം വിവാദമായി. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ചൊക്രമുടിയില്‍ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് ഐ.ജി. കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു.
Follow us on :
More in Related News
Please select your location.