Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 10:13 IST
Share News :
- എം.ഉണ്ണി ച്ചേക്കു .
മുക്കം: മഴ അൽപ്പം നീങ്ങി മാനം തെളിഞ്ഞതോടെ നാടും നഗരങ്ങളും, ഓണത്തിന്റെ ഉത്രാടപ്പാച്ചിലിൻ്റെ തിരക്കിൽ പൊറുതിമുട്ടി. തിരുവോണ ദിവസമായ ഞായറാഴ്ച്ചക്കുള്ളആഘോഷത്തിനുള്ള ഓണ ക്കോടിവസ്ത്രങ്ങൾ വാങ്ങാനും, സുഭിക്ഷമായ ഓണസദ്യവട്ടത്തിനുള്ള പച്ചക്കറികൾ ശേ, ഖരിക്കാനും, തിരുവോണ പുലരിയിൽ വീട്ട് മുറ്റങ്ങളിൽ വർണ്ണാഭമായ വലിയ പൂക്കളങ്ങൾ തീർക്കാനുള്ള വൈവിധ്യങ്ങളായ പൂക്കൾ വാങ്ങാനു മൊക്കെയുള്ള ഉത്രാട
പാച്ചിൽ അക്ഷരാർത്ഥത്തിൽ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക നഗര ഗ്രാമങ്ങളും വൻതിരക്കാനുഭപ്പെടുന്നത്. ഉത്രാടത്തിൻ്റെ മുന്നോടിയായി തന്നെ കോഴിക്കോട് മിഠായി തെരുവിൽ കാൽ കുത്താൻ കഴിയാത്ത വൻ തിരക്കാണ്. അതേ സമയം വഴിയോരങ്ങളിലെയും, കടകളിലേ വാണിഭക്കാരുടെ ആരവങ്ങൾ കൊണ്ട് നഗരം ശബ്ദ മുഖരിതമാണ്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലും ഓണ സദ്യ വട്ടത്തിനുള്ള പച്ചക്കറികൾ വാങ്ങി കൂട്ടാനും നല്ല തിരക്കാണ് . ഇന്ത്യൻ ആപ്പിളുകളുടെ സീസൺ തുടങ്ങിയതിനാൽ കിലോഗ്രാമിന് നല്ലയിനം ആപ്പിളുകൾക്ക് 130 രൂപ മുതൽ വിലയിലും മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. അതേസമയം നല്ലയിനം ഓറഞ്ചും 80 രൂപ വിലയിൽ ലഭിക്കുന്നതിനാൽ ഓണാഘോഷത്തിനുള്ള പഴങ്ങൾക്കും ആശ്വാസ മേകുകയായി. കർണ്ണാടക, തമിഴ്നാട് ദില്ലിങ്കലിൽ നിന്ന് വെ ള്ളിയാഴ്ച്ച ലോറികളിൽ ലേ
ാഡ് കണക്കിന്പൂക്കളാണ് ഉത്രാട വിപണി ലക്ഷ്യമിട്ട് എത്തിയിട്ടുള്ളത്. ജമന്തിയും, വാടാർ മല്ലിയും, ചുവന്ന ചെറിയ പനനീർ പൂക്കളുമാണ് കൂടുതലും എത്തിയത്. ഇത്തരം പൂക്കളുമായി പാളയം ബസ്റ്റാൻ്റും, മൊഫേഷ്യൽ ബസ്റ്റാൻ്റ്, മിക്ക വഴിയോരങ്ങളിലും കവലകളിൽ പൂവിൽപ്പനക്കാർ തമ്പടിച്ചതോടെ പൂക്കൾ വാങ്ങാനെത്തുന്നവരുടെ അസാധാരണതിരക്കാണ്. മുക്കത്തിൻെ ഗ്രാമങ്ങളിലും ഇതര സംസ്ഥാന പൂക്കളും, നാട്ടുപൂക്കൾ വരെ വഴിയോരങ്ങളിൽ വിൽപ്പന തകൃതിയിൽ നടക്കുന്നുണ്ട്. നഗരങ്ങളിലെ മാളുകളിലെ ഹൈപ്പർ മാർക്കറ്റുകളിലും ജനം ഒഴുകുകയാണ്. ഉത്രാട ദിവസം കുടുംബ സമ്മേതമാണ് പലരും എത്തുന്നത്. വസ്ത്രങ്ങളും, പലചരക്കുകളും ഒരേ സ്ഥലത്ത് നിന്ന് ലഭിക്കുമെ ന്നതാണ് മാളുകളുടെ സവിശേഷത. പ്രമുഖ വസ്ത്ര ബ്രാൻ്റുകൾ ഓണ ഓഫറുടെ പ്രഖ്യാപനവും ആകർഷകമാക്കുന്നുണ്ട്. ഗൃഹോപരണ വ്യാപാര സ്ഥപനങ്ങളും വലിയ രീതിയിൽ ഓഫറുകളും സമ്മാനങ്ങളുമായി ഉപഭേ
ാകതളെ ആകർഷകമാക്കുന്നതിനാൽ ഉത്രാട നാളിൻ്റെ തിരക്ക് ശക്തി പ്പെട്ടിരിക്കയാണ്.
നഗര, ഗ്രാമ ങ്ങളിലെതുണിക്കടകളിലും ഓണക്കോടികൾ വാങ്ങുന്നവരുടെയും നല്ല തിരക്കുണ്ട്. മഴക്ക് ശമനമായതിനാൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ഓണഘോഷ പരിപാടികളും സജി വതയിലേക്ക് നീങ്ങിയതോടെ ഉത്രാട നാളിന് പുത്തൻ ഉണർവ്വ് പകർന്നത്.,സഹകരണ ബാങ്കുകൾ, കൃഷി ഭവനുകൾ,കുടുംബശ്രികൾ തുടങ്ങി ഓണചന്തകളും ഉത്രാട നാളിൽ നല്ല തിരക്കനുഭവപ്പെട്ടു.ഖാദി, കൈത്തറി വസ്ത്രാലയങ്ങളിൽ ഓണക്കോടിയടക്കവുള്ള വസ്ത്രങ്ങൾ വിൽപ്പനയും കുടുതൽ സജിവമായി.
...........
Follow us on :
Tags:
More in Related News
Please select your location.