Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓർപ്പുഴ തീരത്ത് പൊക്കാളി പാടശേഖരത്തിലെ മത്സ്യകൃഷിക്ക് ലഭിച്ച അനുമതിയിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമരസമിതി

27 Jun 2024 18:56 IST

WILSON MECHERY

Share News :

മാള:

ഓർപ്പുഴ തീരത്ത് പൊക്കാളി പാടശേഖരത്തിലെ മത്സ്യകൃഷിക്ക് ലഭിച്ച അനുമതിയിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമരസമിതി ആരോപിക്കുന്നു.

ഓർപ്പുഴ തീരത്ത് പാടശേഖരത്തിലെ മത്സ്യകൃഷിക്കുള്ള പ്രവർത്തികൾ ഗുരുതരമായ പാരിസ്ഥിതികമായ ആഘാതം ഉണ്ടാക്കുമെന്ന് സമരസമിതി പരാതിപ്പെട്ടിരുന്നു.

മേൽപ്പറഞ്ഞ പാടശേഖരത്തിലെ പ്രവർത്തികൾക്കായി ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ട ഫാം നടത്തിപ്പുകാർ നൽകിയ അപേക്ഷയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും സമരസമിതി ആരോപിക്കുന്നു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ചാലക്കുടി നൽകിയ റിപ്പോർട്ടിലും വൈരുദ്ധ്യങ്ങൾ ഏറെയുണ്ടത്രേ .

Follow us on :

More in Related News