Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 10:53 IST
Share News :
കോട്ടയം: കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി കാസർകോട് ഹോസ്ദുർഗ് ഇങ്ങേത്തല ഇല്ലം രാമൻ സത്യനാരായണനെ നിയമിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ 27നു പുതിയ മേൽശാന്തി ചുമതലയേൽക്കും. മൂന്ന് വർഷമാണു കാലാവധി. പുറപ്പെടാ ശാന്തിയായിട്ടാണ് ഏറ്റുമാനൂരിലെ മേൽശാന്തിമാരുടെ നിയമനം.
രാമൻ സത്യനാരായണൻ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി ആയിരുന്നു.
ഹോസ്ദുർഗ് ഇങ്ങേത്തല ഇല്ലം നാരായണൻ രാമന്റെയും ഗൗരി അന്തർജനത്തിന്റെയും മകനാണ്. മേൽശാന്തിയായിരുന്ന മൈവാടി ഇല്ലം പത്മനാഭൻ സന്തോഷ് സ്ഥലം മാറിയ ഒഴിവിലാണ് നിയമനം.
Follow us on :
Tags:
More in Related News
Please select your location.