Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 17:36 IST
Share News :
കൊക്കയാർ : സമസ്ത മേഖലയിലും പരാജയപെട്ട സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് എ.ഐ.സി.സി അംഗം റോയ് കെ പൗലോസ് . കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി വാർഡ് തല മഹാത്മാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സാധാരണക്കാരെ സഹായിക്കാൻ കഴിയാത്ത സർക്കാരുകൾ സ്വന്തം കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചു മുന്നേറ്റുകയാണ്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നരേന്ദ്ര മോദിയുടെ ഭരണ തട്ടിപ്പുകൾ പുറംലോകത്തെ അറിയിച്ച രാഹുൽ ഗാന്ധിയെ പ്രതിയാക്കാനാണ് നീക്കം നടത്തുന്നതെന്നും റോയ് കെ പൗലോസ് പറഞ്ഞു. വാർഡ് പ്രസിഡൻ്റ് രജനി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി സിറിയക് തോമസ് മുഖ്യ പ്രഭാഷണവും കോൺഗ്രസ് ബ്ലോക് പ്രസിഡൻ്റ് ജോർജ് ജോസഫ് ഉമ്മൻ ചാണ്ടി മെമ്മോറിയൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ മണ്ഡലം പ്രസിഡൻ്റ് സണ്ണി ആൻറണിയും ആദരിച്ചു.
ടോണി തോമസ്
സണ്ണി തട്ടുങ്കൽ, സ്വർണ്ണലത അപ്പുകുട്ടൻ , ഓലിക്കൽ സുരേഷ്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, പി.ജെ. വർഗീസ്,ബെന്നി സെബാസ്റ്റ്യൻ ,ആൽവിൻ ഫിലിപ്പ്,പി.വി. വിശ്വനാഥൻ , ഐസി മോൾ ബിപിൻ, സ്റ്റാൻലി സണ്ണി, സുനിത ജയപ്രകാശ് എന്നിവ സംസാരിച്ചു. നൗഷാദ് വെംബ്ലി സ്വാഗതവും നവാസ് പുളിക്കൽ നന്ദിയും പറഞ്ഞു.
രതീഷ് ഇടുണ്ണിൽ, വിപിൻ മാത്തൻ, പി.കെ. രവീന്ദ്രൻ, ജോയ് മഠത്തിനകം, വി.പി. ഇസ്മായിൽ , അമ്പിളി പ്രസിദ്, സീനത്ത് നൗഷാദ്, ലിസിയാമ്മ ദാനിയേൽ, പൊന്നമ്മ ബേബി എന്നിവർ നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.