Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ഗ്ളോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രാമായണമാസാചരണ യജ്ഞത്തിന് മമ്മിയൂർ സാന്ദീപനി മാതൃസദനത്തിൽ സമാപനം കുറിച്ചു

16 Aug 2025 22:02 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗ്ളോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രാമായണമാസാചരണ യജ്ഞത്തിന് മമ്മിയൂർ സാന്ദീപനി മാതൃസദനത്തിൽ സമാപനം കുറിച്ചു.കർക്കിടക മാസം ഒന്നാം തിയ്യതി മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിച്ച രാമായണ മാസാചരണ പാരായണ യജ്ഞത്തിൽ ആചാര്യൻമാരായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ,ഗുരുവായൂർ മണി സ്വാമി,സി.പി.നായർ,ഹരിനാരായണ സ്വാമി,മമ്മിയൂർ വിജയലക്ഷമി ടീച്ചർ,രാധ അമ്പാട്ട് തുടങ്ങിയവർ വിവിധ ക്ഷേത്രങ്ങളിലും,ഭവനങ്ങളിലുമായി രാമായണ പാരായണവും പ്രഭാഷണങ്ങളും നടത്തി.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ,ഭാരവാഹികളായ മധു.കെ.നായർ,കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻ നായർ,ശ്രീകുമാർ പി.നായർ,ശ്രീധരൻ കുന്നത്ത്,കെ.സി.ഭാസ്ക്കരൻ നായർ,ജനനി ഭാരവാഹികളായ രാധ ശിവരാമൻ്,ബീന രാമചന്ദ്രൻ,സരസ്വതി വിജയൻ,ഗീതവിനോദ് തുടങ്ങിയവർ ഒരുമാസം നീണ്ടുനിന്ന രാമായണമാസാചരണ പാരായണ യജ്ഞത്തിന് നേതൃത്വം നല്കി.ഇന്ന് മമ്മിയൂർ സാന്ദീപനി മാതൃസദനത്തിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ മാതൃസമിതി പ്രസിഡന്റ് പങ്കജ ടീച്ചർ,സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.


Follow us on :

More in Related News