Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 20:28 IST
Share News :
മുക്കം :കേരള വാട്ടർ അതോറിറ്റി സ്വകാര്യ വർക്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) മാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോൺഗ്രസ് ചാത്തമംഗലം മണ്ഡലം സെക്രട്ടറി എം കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇഎംസി മൊയ്തീൻ അധ്യക്ഷനായി. വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പി ഇൽയാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.പി.രാധകൃഷ്ണൻ , കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് കെ മുഹമ്മദലി , കെ.പി. സൈനുദ്ധീൻ ,പി. ശിഹാബ്, ശംസുദ്ധീൻ ,പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. പി .സുരേന്ദ്രൻ, സലാം , പ്രശാന്ത് അയോത് ,കെ.ശഫീഖ് സംസാരിച്ചു.
ഭാരവാഹികൾ : അഹമ്മദ് ഷിഹാബുദീൻ(പ്രസി.) കെ. ബൽരാജ് (സെക്ര.), കെ. ഷഫീക് ട്രഷ.)
Follow us on :
Tags:
More in Related News
Please select your location.