Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂർവവിദ്യാർഥി സംഘം വാർഷികം

13 Dec 2024 15:44 IST

ENLIGHT MEDIA PERAMBRA

Share News :

നടുവത്തൂർ: കഴിഞ്ഞ വർഷം രൂപീകരിച്ച നടുവത്തൂർ ശ്രീവാസുദേവാ ശ്രമം എസ്.എസ്.എൽ.സി1980 ബാച്ച് (സതീർഥ്യർ 1980 @ SVASS) ഒന്നാം വാർഷികാഘോഷം നടുവത്തൂർ ഒറോക്കുന്ന് റിസോർട്ടിൽ വെച്ച് നടന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലക്ക് പുറത്തുള്ളവരും പഴയ കാല സുഹൃത്തുക്കളെ കാണുന്നതിന് എത്തിച്ചേർന്നു.

പ്രവാസി സുഹൃത്തുക്കളും സംഘത്തിൻ്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രകൃതിദുരന്ത സഹായ നിധി സമർപ്പണത്തിലും ഇതിനോടകം മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ നടത്തിയിട്ടുണ്ട്.പാറക്കിൽ അശോകൻ ചെയർമാനും കെ.സത്യൻ കൺവീനറും രാഘവൻ സ്വസ്ഥവൃത്തം ഖജാൻജിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാർഷികാഘോഷം നടന്നത്.


അശോകൻ പാറക്കിൽ അധ്യക്ഷത വഹിച്ചു.എൻ.ഇ.ഹരികുമാർ , പി.എം.വിജയൻ ,കെ.വി.ലത ,ഭാസ്കരൻ ,ആനന്ദവല്ലി എന്നിവർ സംസാരിച്ചു.ചന്ദ്രൻ കണ്ണോത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചുസി.രാധാകൃഷ്ണൻ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടും, സി .രാഘവൻ വരവുചെലവ് കണക്കവ തരണവും നടത്തി.ചടങ്ങിൽ ആർ. കെ.സുരേഷ് ബാബു സ്വാഗതവുംഅനീഷ് ഹരിതം നന്ദിയും പറഞ്ഞു.തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളൂം വിനോദ കായിക മത്സരവും നടന്നു

Follow us on :

More in Related News