Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ഡലകാലം ആരംഭിച്ചു സത്രത്തിലെ ശൗചാലയം കാട് മൂടി കിടക്കുന്നു

15 Nov 2024 22:20 IST

PEERMADE NEWS

Share News :

വണ്ടിപെരിയാർ : മണ്ഡലകാലം ആരംഭിച്ചതിനാൽപരമ്പരാഗത കാനന പാതയായ സത്രത്തിൽ 

 പോലീസ്, ദേവസ്വം, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകൾ സജ്ജമായി കഴിഞ്ഞു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതലായ അയ്യപ്പഭക്തർ ഇതുവഴി കടന്നുവരും എന്ന പ്രതീക്ഷഉള്ളതുകൊണ്ട്  തിരക്ക് മുൻകൂട്ടി കണ്ട്കൊണ്ടുള്ള പ്രവർത്തനമാണ് നടത്തി വരുന്നത് .

കൂടുതൽ അയ്യപ്പഭക്തർ എത്തുന്ന സാഹചര്യത്തിൽ ഇവർക്ക് വിരി വയ്ക്കാനുള്ള സൗകര്യം കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള സംവിധാനം ദേവസ്വം ബോർഡിന്റെ വെർച്ചൽ ക്യൂ,പോലീസ് സുരക്ഷാ ക്രമീകരണങ്ങൾഇതോടൊപ്പം ഇതുവഴി കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് വെളിച്ചം കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒക്കെത്തന്നെ ഒരുങ്ങി കഴിഞ്ഞു, ദേവസം ബോർഡ് ഇത്തവണ നേരത്തെ തന്നെ ക്രമീകരണങ്ങൾപൂർത്തീകരിച്ചിരിക്കുകയാണ് ഇന്ന് മുതൽ വൈകുന്നേരം സത്രത്തിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അന്നദാനം നൽകി തുടങ്ങും. ബോർഡിന്റെ നല്ല രീതിയിലുള്ള പ്രവർത്തനമാണ് ഈ വർഷം നടത്തിയിരിക്കുന്നത് എന്ന് 

 ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ എൻ ശ്രീധർ ശർമ പറഞ്ഞു..

 ഇതേസമയം വണ്ടിപ്പെരിയാർ  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കേണ്ട  ശൗചാലയങ്ങൾ കാടുകയറിയും വാതിലുകൾ പൊളിഞ്ഞുനിലയും ആണ് ഒന്നാം തീയതിക്ക് മുൻപ് തന്നെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ പോലും ചെയ്തില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്.

കാനനപാതയിലൂടെയുള്ള 

 തീർത്ഥാടനംതുടങ്ങാനിരിക്കെ ഇടുക്കി ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്,ഈ വർഷം ആന്ധ്രപ്രദേശത്ത് നിന്നുള്ള അയ്യപ്പഭക്തനാണ് പരമ്പരാഗത കാനനപാതയിലൂടെ ആദ്യം 

 ദർശനം നടത്താൻ എത്തിയിരിക്കുന്നത്.

.

Follow us on :

More in Related News