Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം ഞായറാഴ്ച്ച

17 Jan 2026 19:53 IST

MUKUNDAN

Share News :

ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം ഇന്ന്(ഞായറാഴ്ച്ച) ചാവക്കാട് മണത്തല ബേബി റോഡിൽ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി,സുനിൽകുമാറിന്റെ(മണപ്പുറം)ഭവനത്തിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരു പുഷ്യാജ്ഞലി,ഗുരുപൂജക്ക് ശേഷം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ നേതൃയോഗം ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ ഭദ്രദീപം തെളിയിക്കും.യൂണിയൻ സെകട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിക്കും.സജീഷ് കോട്ടയം(ഗുരുദേവ പ്രഭാഷകനും,എസ്എൻഡിപി യൂത്ത് മൂവ്വ് മെന്റ് കേന്ദ്ര കമ്മിറ്റി അംഗം)മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ ഭാരവാഹികൾ,ശാഖ ഭാരവാഹികൾ,വനിതാ സംഘം ഭാരവാഹികൾ,യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.മണത്തല ശാഖ നേതൃത്വം നൽകും.

Follow us on :

More in Related News