Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഅല്ലിം ഡേ: തേനുങ്ങൽ മുഹമ്മദാലി മൗലവിയെ ആദരിച്ചു.

15 Jul 2024 18:55 IST

UNNICHEKKU .M

Share News :

മാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുഅല്ലിം ഡേ യുടെ ഭാഗമായി മതപണ്ഡിതനും ദീർഘകാല മദ്രസാ അധ്യാപകനും മുൻ മഹല്ല് സെക്രട്ടറിയും മാവൂരിന്റെ പ്രാദേശിക ചരിത്ര ഗ്രന്ഥ രചയിതാവുമായ തേനുങ്ങൽ മുഹമ്മദാലി മൗലവിയെ ആദരിച്ചു. മാവൂർ ടൗൺ മഹല്ല് കമ്മിറ്റിയും മാവൂർ ഹിദായത്തിൽ ഇസ്ലാം മദ്രസ പിടിഎ കമ്മിറ്റിയും സംയുക്തമായാണ് ആദരവ് നൽകിയത്.കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ അടക്കമുള്ള പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തി കൂടിയാണ് 

മുഹമ്മദാലി മൗലവി, പ്രമുഖരായ നിരവധി ശിഷ്യന്മാർ  അദ്ദേഹത്തിനുണ്ട് . ആദരിക്കൽ ചടങ്ങിൽപി.ടി.എ പ്രസിഡണ്ട് ടി മുനീർ അധ്യക്ഷത വഹിച്ചു.മഹല്ല് പ്രസിഡണ്ട് അലവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.സീനിയർ മുദരിസ് ഹനീഫ മൗലവി, മദ്രസ ജന.സെക്രട്ടറി കെ ജാഫർ ,സെക്രട്ടറിമാരായ മജിദ് പി.പി, അഷറഫ് ബാബു, പി അബ്ദുലത്തീഫ്. ഉസ്താദുമാരായ ഉനൈസ് വാഫി, പൂക്കോയ തങ്ങൾ, മൂസ മൗലവി, പിടിഎ വൈസ് പ്രസിഡണ്ട് മുനീർ അമ്പലപ്പാലി, കെ അലി ഹസ്സൻ, എന്നിവർ സംബന്ധിച്ചു. മഹല്ല് ഖത്തീബ് ഷെഫീഖ് ഹുദവി സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട് ജലീൽ ഹുദവി നന്ദിയും പറഞ്ഞു.

Follow us on :

More in Related News