Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 08:10 IST
Share News :
പീരുമേട് : സ്വകാര്യ ടെലിവിഷൻ കേബിൾ പൊട്ടിച്ചെന്നാരോപിച്ച് വിറക് ലോറി പിടിച്ചിട്ടു.
തീക്കോയിൽ നിന്ന് പെരിയകുളത്തേക്ക് വിറകുമായി പോയ ടോറസ് ലോറിയാണ് കേബിൾ നെറ്റ് വർക്ക് ഉടമയുടെ പരാതിയെ തുടർന്ന് പീരുമേട് പോലിസ് തടഞ്ഞിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദേശീയപാതയിൽ പഴയ പാമ്പനാർ പാലത്തിന് സമീപം ലോറിയുടെ ക്യാബിനിലുടക്കി കേബിളിൻ്റെ സ്റ്റേവയർ വലിഞ്ഞു. ഇതു മനസിലാക്കിയ ഡ്രൈവർ കേബിളിൻ്റെ കുരുക്ക് അഴിച്ച ശേഷം ഹൈവേ പോലിസിൽ വിവരമറിയിച്ചു. വൈദ്യുത കേബിളാണന്ന സംശയത്തിൽ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി കേബിൾ തങ്ങളുടെതല്ലന്ന് അറിയിച്ചു. ഈ സമയം കേബിളുടമസ്ഥലതെത്തി 25000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാൽ ധാരണയാകാഞ്ഞതിനാൽ ലോറി പീരുമേട് പോലിസിൻ്റെ നിർദേശപ്രകാരം താലൂക്ക് ആശുപത്രി ബസ് സ്റ്റോപ്പിനു സമിപംദേശീയ പാതയോരത്ത് നിർത്തിയിട്ടു. വിശദമായ അന്വേഷണനത്തിനൊടുവിൽ ലോറി ഇന്ന് വിട്ടുനൽകി. എന്നാൽ വിറക് കയറ്റി വന്ന ലോറിയായതിനാൽ രണ്ടു ടയറുകൾ പഞ്ചറായതായും വിറക് കൊണ്ടുപോകാൻ വേണ്ട ജി.എസ് .ടി ബില്ലിൻ്റെ കാലാവധി കഴിഞ്ഞതിനാൽ ലോറിക്ക് പുറപ്പെടാനായിട്ടില്ല. നിരപരാധികളായ തങ്ങളുടെ അഞ്ച് ദിവസം നഷ്ടപെടുത്തിയതിനും ഉണ്ടായ നഷ്ടം നികത്താൻ ആവശ്യമായ നിയമനടപടികളിലേക്ക് പോകുമെന്നും ലോറി ഉടമയും ഡ്രൈവറും പറഞ്ഞു.
Follow us on :
More in Related News
Please select your location.