Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 15:37 IST
Share News :
പെരുമ്പാമ്പിനെ പിടികൂടി
പീരുമേട് : പെരുവന്താനം പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് പെരുമ്പാമ്പിനെ വനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി .ഇന്നലെ രാവിലെ 10 ന് പെരുവന്താനം പഞ്ചായത്ത് ഓഫീസിന് സമീപം റോഡിൽ പെരുമ്പാമ്പിനെ കണ്ട വിവരം പഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ ആർ. ആർ. ടി ടീമിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തി പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിതമായി വനത്തിൽ തുറന്നു വിട്ടു. ഏകദേശം 40 കിലോ തൂക്കവും 9 വയസ്സ് പ്രായമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ആർ. ആർ. ടി സംഘത്തിൽ ഫിൽസൺ ഫിലിപ്പ്,
പി.ടി അനിൽകുമാർ, അനിൽകുമാർ, ശോഭൻ എന്നിവർ ഉണ്ടായിരുന്നു.
Follow us on :
More in Related News
Please select your location.