Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാബരി മസ്ജിദിനു ശേഷം സംഭൽ; കൾച്ചറൽ ഫോറം പ്രതിഷേധ തെരുവ്

15 Dec 2024 20:27 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: പതിനാറാം നൂറ്റാണ്ടുമുതൽ മുസ്ലീം ആരാധനാലയമായ ഉത്തർപ്രദേശിലെ സംഭലിലെ ഷാഫി ജുമാമസ്ജിദിനടിയിൽ ഒരു ഹരിഹര ക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ടെന്ന വ്യാജപ്രചാരണം നടത്തുകയും തങ്ങളുടെ ചൊല്പടിയിലുള്ള നിയമവ്യവസ്ഥയുടെ ഒത്താശയോടേയുള്ള വ്യവഹാരങ്ങളിലൂടെ ബാബരി മസ്ജിദ് മാതൃകയിൽ മസ്ജിദ് കയ്യേറാനുമുള്ള നീക്കത്തിനെതിരെ പേരാമ്പ്രയിൽ കൾച്ചറൽ ഫോറം പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. സംഭലിൽ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മുസ്ലീം വിഭാഗത്തിൽ പെടുന്ന അഞ്ചുപേർ കൊലചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിൽ ഏറെ കുപ്രസിദ്ധമായ പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റബുലറി എന്ന അർദ്ധസൈനിക സംഘത്തിന്റെ നിയന്ത്രണത്തിലാണിപ്പോൾ ഈ പ്രദേശം.


രാജ്യം എല്ലാ നിലയിലും പാപ്പരീകരിക്കപ്പെടുമ്പോൾ വർഗീയതയുടെ നീചമാതൃകകളെ സമർത്ഥമായി ഉപയോഗിക്കുന്ന ഭരണകൂട കൗശലവും ഇസ്‌ലാമോഫോബിയ പടർത്തി ഹിന്ദുത്വ രാഷ്ട്ര നിർമ്മാണം സാധ്യമാക്കാനുള്ള ആർഎസ്.എസ് ഗൂഢതന്ത്രവും ഒരേ പോലെ സമ്മേളിക്കുന്ന സംഭവമാണ് സംഭൽ വിഷയമെന്ന് കൾച്ചറൽ ഫോറം ആരോപിച്ചു.പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധത്തെരുവ് പരിപാടിയിൽ വി. എ. ബാലകൃഷ്ണൻ, വേണുഗോപാലൻ കുനിയിൽ, കെ.പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു കെ.ടി. ഗോവിന്ദൻ ,എം ടി മുഹമ്മദ്,എൻ.എം. പ്രദീപൻ, ടി. രാധാകൃഷ്ണൻ  എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News