Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

09 Oct 2024 13:57 IST

- Preyesh kumar

Share News :

പേരാമ്പ: ആവള കുട്ടോത്ത് ഗവ.ഹൈസ്കൂളിൽ കോഴിക്കോട് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കുവേണ്ടി ആരോഗ്യ ശുചിത്വ ബോധവൽക്കരണക്ലാസ് നടത്തി. ഡോക്ടർ അനുശ്രീ ക്ലാസ് നയിച്ചു. നാടൻ കലാകാരനും മാന്ത്രികനുമായ ശശി താഴത്തുവയൽ മാജിക്ക് അവതരിപ്പിച്ചു. 


പി.ടി.എ പ്രസിഡന്റ് ലിജി ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ സന്തോഷ് സാദരം അധ്യക്ഷനായി.

എം.പി.ടി.എ. പ്രിസിഡന്റ് ജിഷ, മോഹനനൻ ചേനോളി ,എം .പി .ബിജി, മുഹമ്മദ് ഹനീഫ, സുമേഷ് കുമാർ , വനിതാ ശിശു വികസന കോഡിനേറ്റർ ബിൻസിറ്റ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News