Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

27 Oct 2025 18:08 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഇടുങ്ങിയ കുടുസുമുറികളിൽ നിന്ന് മേപ്പയ്യൂർ വില്ലേജ് ഓഫീസിന് മോചനം. ഏറെക്കാലം അസൗകര്യങ്ങളാൽ പൊറുതിമുട്ടിയ ഓഫീസ് ഇനി സ്മാർട്ട് .മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ്  

 റവന്യൂ ഭവന വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായിഉദ്ഘാടനം ചെയ്തു.


 മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി.രാജൻ അധ്യക്ഷനായി .  പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടി, കേരള സർക്കാരിൻ്റെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്  സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ 50 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്.കോഴിക്കോട് നിർമ്മിതി കേന്ദ്രം പ്രോജക്ട് ഓഫീസർ ആർ.എസ്. അനുഗ്രഹ് റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശിലാഫലകം അനാഛാദനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ പ്രവേശനം നിർവ്വഹിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. പി. ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. നിഷിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. രമ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വിവിധ രാഷ്ട്രീയ പാർട്ടി - സംഘടനാ പ്രതിനിധികളായ കെ. കെ. വിജിത്ത് , ബാബു കൊളക്കണ്ടി , സുധാകരൻ പറമ്പാട്ട് , അബ്ദുറഹിമാൻ കമ്മന,നിഷാദ് പൊന്നങ്കണ്ടി , നാരായണൻ മേലാട്ട് ,  ശിവദാസ് ശിവപുരി, ഇ. ശ്രീജയ , ഷംസുദ്ദീൻ കമ്മന , യു. ബിജു എന്നിവർ സംസാരിച്ചു.  വടകര ആർ ഡിഒ  അൻവർ സാദത്ത് സ്വാഗതവും തഹസിൽദാർ ജയശ്രീ. എസ്. വാര്യർ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News