Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

06 May 2025 15:28 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :സ്വാതന്ത്ര്യസമര സേനാനിയും കമ്മൂണിസ്റ്റ് നേതാവുമായിരുന്ന എം.കെ. കുഞ്ഞിരാമൻ്റെ നാമധേയത്തിലുള്ള മേപ്പയ്യൂരിലെ എം.കെ. കുഞ്ഞിരാമൻ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മേപ്പയൂർ ബസ്റ്റാൻഡ് പരിസരത്ത് ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻമേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വി.ഒ. ഗോപാലൻ അധ്യക്ഷത വഹിച്ചു.

കെ.രാജീവൻ,ഇ.കെ. മുഹമ്മദ് ബഷീർ,ടി.കെ. ഏ.ലത്തീഫ്, കെ.ലോഹ്യ പി.കെ. സുരേഷ്, വി.എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം. രവീന്ദ്രൻ സ്വാഗതവും കെ.വി.നാരായണൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News