Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാരകലഹരി മരുന്നും കഞ്ചാവുമായി യുവതി പിടിയിൽ*

24 Aug 2024 00:05 IST

Preyesh kumar

Share News :

 താമരശ്ശേരി: മാരകലഹരി മരുന്നായ 60- ഗ്രാം എം ഡി എം എ യും 250.ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് ഇന്ന് വൈകിട്ട് കൈതപൊയിൽ ആനോറമ്മൽ എന്ന സ്ഥലത്തുള്ള വാടക വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്.പി. നിധിൻ രാജ്. പി. ഐ പി.എസിന്റെ കീഴിലുള്ള സംഘമാണ് യുവതിയെ പിടി കൂടിയത്


മൂന്ന് മാസത്തോളമായി വീട് വാടകക്ക് എടുത്ത് ഭർത്താവും കൂട്ടാളികളും ഒത്ത് മയക്കു മരുന്ന് വില്പന നടത്തുകയായിരുന്നു.വെന്ന് പൊലീസ് പറയുന്നു. ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും കൂട്ടാളികൾ എത്തിക്കുന്ന ലഹരിവസ്‌തുക്കൾ ഇവരാണ് പാക്ക് ചെയ്തു ഉപയോക്താക്കൾക്ക് എത്തിക്കുന്നത്.


റൂമിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു

മയക്കുമരുന്ന്. പിടികൂടിയ മയക്കുമരുന്നിന് 2 ലക്ഷം രൂപ വിലവരും .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരികൂരിമുണ്ടയിൽ നാട്ടുകാരെ

ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും

ചെയ്‌തത് ഇവരുൾപ്പെട്ട ലഹരിമാഫിയ

സംഘമായിരുന്നു.

Follow us on :

Tags:

More in Related News