Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 18:21 IST
Share News :
ചാവക്കാട്:തിരുവത്ര വെങ്കളത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.ക്ഷേത്രം തന്ത്രി അറുമുഖൻ പണിക്കർ മുഖ്യകാർമ്മികത്വം വഹിച്ചു.ഉച്ചതിരിഞ്ഞ് മൂന്നിന് വെങ്കളത്ത് മുത്തി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ തിറ,പൂതൻ,പൂത്താലത്തോടുകൂടി എഴുന്നെള്ളിപ്പ് ആരംഭിച്ച് വൈകീട്ട് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു.രാത്രി താലം വരവ്,തുടർന്ന് നടന്ന വടക്കും വാതിക്കൽ ഗുരുതി തർപ്പണത്തോടുകൂടി മഹോത്സവം സമാപിച്ചു.ക്ഷേത്ര ഭാരവാഹികളായ വി.കെ.ഷണ്മുഖൻ,വി.ജി.സതീശൻ,വി.എസ്.കൈലാസൻ എന്നിവർ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.