Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പള എ കെ ജി വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

01 Oct 2024 14:26 IST

- enlight media

Share News :

പെരുമ്പള എ.കെ.ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്.

ഗ്രാമപഞ്ചായത്ത് അംഗം ഇ.മനോജ് കുമാര്‍ ആധ്യക്ഷം വഹിച്ചു. എ.കെ.ജി.യുടെ ഫോട്ടോ എം.എല്‍.എ അനാച്ഛാദനം ചെയ്തു. വായനശാല സെക്രട്ടറി കെ. രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, പി ദാമോദരന്‍, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, ടി ജാനകി, മുന്‍ അംഗം എ നാരായണന്‍ നായര്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, മണികണ്ഠന്‍ പെരുമ്പള, രാജന്‍, ടി. വിനോദ് കുമാര്‍, എന്‍.വി ബാലന്‍, എ. രാഘവന്‍, സുരേഷ് മണി, എം. മണികണ്ഠന്‍, എം. സരസമ്മ, എം. സരോജിനി പ്രസംഗിച്ചു.

Follow us on :

More in Related News