Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.രാജീവൻ മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്

21 Jul 2024 20:34 IST

Preyesh kumar

Share News :

മേപ്പയൂർ : മേപ്പയ്യൂർ സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എമ്മിലെ കെ.രാജീവനെ പ്രസിഡൻ്റായും ആർ.ജെ.ഡി.യിലെ വി.പി.മോഹനനെ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തു

ആർ. വി. അബ്ദുള്ള, എം.രവിത , എസ്.ബി. നിവേദ്, ബാബു കാരയിൽ, പുഷ്പ മoത്തിൽ (സി.പി.ഐ.എം),വി.പി.മോഹനൻ, നിഷാദ് പൊന്നങ്കണ്ടി, അശ്വതി ഓടയിൽ(ആർ.ജെ.ഡി) സുരേഷ് കീഴന ( സി. പി. ഐ) ആർ. കെ. രമേശ് (എൻ.സി.പി) എന്നിവരാണ് മറ്റ് ഭണസമിതി അംഗങ്ങൾ. സഹകരണ സംഘം യൂനിറ്റ് ഇൻസ്പെക്ടർ കെ.വി. മനോജ് കുമാർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Follow us on :

Tags:

More in Related News