Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 17:05 IST
Share News :
ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് ശേഷം ചാവക്കാട് നഗരസഭ മാസ് ക്ലീനിംഗ് നടത്തി.മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഉത്സവങ്ങളുടെ ഭാഗമായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചത്.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കെ.കെ.മുബാറക്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,18-ാം വാർഡ് കൗൺസിലർ സ്മൃതി മനോജ്,മറ്റു കൗൺസിലർമാർ,നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ,നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.