Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 22:59 IST
Share News :
കീഴരിയൂർ : ലഹരി ഉപയോഗത്തിലേക്ക് . വഴുതി വീഴുന്ന കുട്ടിയോട് അദ്ധ്യാപകനോ അമ്മയോ കാട്ടുന്ന ആവശ്യമില്ലാത്ത സഹാനുഭൂതി ആപത്താണെന്ന് . ഋഷിരാജ് സിംഗ് ഐ.പി.എസ് പറഞ്ഞു. കീഴരിയൂർ ഫെസ്റ്റിന്റെ ഭാഗമായുള്ള വിമുക്തി ലഹരി വിരുദ്ധ സന്ദേശ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കാലയളവിനുള്ളിൽ . ലഹരിക്ക് അടിമപ്പെട്ടു പോയ പത്ത് കുട്ടികൾ അവരുടെ അമ്മമാരെ കൊലപ്പെടുത്തിയവരാണെന്നും, കേരളത്തിലെ. ജയിലുകളിൽ കഴിഞ്ഞിരുന്ന 8000 തടവുകാരിൽ 3000 പേരും ലഹരി ഉപയോഗത്തിന്റെ ഭാഗമായി കുറ്റവാളികളായി മാറിയവരാണെന്ന് സംസ്ഥാനത്തെ ജയിൽ മേധാവിയായിരുന്ന കാലത്ത് തനിക്ക് ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസോ പോലീസോ മാത്രം വിചാരിച്ചാൽ നമ്മുടെ കുട്ടികളെ ലഹരിയുടെ ആപത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്നും അതിന് രക്ഷിതാക്കളുടെ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ പുഷ്പദാസ് കുനിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നിഷ വല്ലിപ്പടിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജലജ കുറുമയിൽ, കെ.സി രാജൻ എന്നിവർ സംസാരിച്ചു. തുടർന്നു ലഹരി വിരുദ്ധ സംഗീതശില്പം, മാജിക്കൽ മോട്ടിവേഷൻ എന്നിവ നടന്നു. തുടർന്ന് നടന്ന കെ. എൽ എക്സ്പ്രസ് കൗശിക്ക് ബാന്റിന്റെ സംഗീത പരിപാടി അവതരണം ശ്രദ്ധേയമായി.
വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന ചരിത വർണ്ണങ്ങൾ പ്രശസ്ത ചരിത്രകാരൻ എം.ആർ.രാഘവ വാര്യർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം നടക്കും. വൈകീട്ട് 5 മണിക്ക് സാദരം എം ടി ക്കൊപ്പം ലിറ്ററേച്ചർ ഫെസ്റ്റിൽ പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, ഒ.പി.സുരേഷ്, എം.കെ.അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന പാട്ടും പടവെട്ടും അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.