Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല: പോലീസ് നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു,

20 Feb 2025 15:06 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കീഴ്പയ്യൂർ പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തെ ചെറുക്കാൻ പ്രദേശവാസികൾ നടത്തുന്ന ജനകീയ പ്രക്ഷോഭത്തെ ഏകപക്ഷീയമായി കേസുകൾ ചാർജ് ചെയ്ത് അടിച്ചമർത്താൻ ശ്രമിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാത്രികാലങ്ങളിൽ പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ ഭരണപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾ തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.


ജനകീയ പ്രതിരോധത്തെ മാനിക്കാതെ പ്രവൃത്തിയുമായി മുന്നോട്ടു പോയി പ്രകോപനം സൃഷ്ടിക്കുകയാണ് ക്വാറി ഉടമകൾ.കഴിഞ്ഞദിവസം നടന്ന അനിഷ്ട സംഭവങ്ങളുടെ മറവിൽ മേപ്പയ്യൂർ പോലീസ് നടത്തുന്ന വഴിവിട്ട നടപടികൾ അവസാനിപ്പിക്കണമെന്നും എൽ.ഡി.എഫിന്റെ പോലീസ് നയത്തിനെതിരായ നടപടികളിൽ നിന്ന് പിന്തിരിയണമെന്നും സി.പി ഐ (എം), രാഷ്ട്രീയ ജനതാദൾ കക്ഷികൾ ആവശ്യപ്പെട്ടു. പുറക്കാമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ മണ്ഢലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാ മലക്ക്സമീപം ഫെബ്രുവരി 23, 24 തിയ്യതികളിൽ നടക്കുന്ന രാപ്പകൽ ഉപവാസ സമരം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുറക്കാമല സംരക്ഷിക്കാൻ അന്തിമ പോരാട്ടത്തിനിറങ്ങുക എന്ന ആഹ്വാനവുമായി പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമര പന്തലിൽ നിന്ന് പുറക്കാമലയിലേക്ക് ജനകീയ മാർച്ച് നടത്തും. 

Follow us on :

Tags:

More in Related News