Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒക്കല്‍ എല്‍പി സ്‌കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക്

01 Oct 2024 16:40 IST

- Antony Ashan

Share News :

പെരുമ്പാവൂര്‍ :ഒക്കല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു .

    ഗവണ്‍മെന്റ് ഏജന്‍സിയായ കെല്‍ ആണ് കെട്ടിടം നിര്‍മ്മിക്കുന്നത് .5 ക്ലാസ് മുറികളും ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഉണ്ടാകും .ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിക്കുന്ന കെട്ടിടം അടുത്ത അക്കാദമിക വര്‍ഷത്തിന് മുമ്പേ തന്നെ പൂര്‍ത്തീകരിക്കും .നൂറുവര്‍ഷം മുമ്പ് പണിതീര്‍ത്ത കെട്ടിടത്തിലാണ് കുട്ടികള്‍ വിദ്യ അഭ്യസിച്ചിരുന്നത് .കാലപ്പഴക്കത്താല്‍ കെട്ടിടം കാലഹരണപ്പെട്ടതോടെ എംഎല്‍എ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കുകയു മായിരുന്നു .ഭാവിയില്‍ ബഹുനില മന്ദിരമായി വികസിപ്പിക്കുന്നതിനുള്ള അടിത്തറയോടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നത് .

  ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ മിഥുന്‍ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ മുഖ്യാതിഥിയായി .കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ടി അജിത് കുമാര്‍ ,ഒക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജന്‍ ,

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കെ രാജേഷ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എസ് സനില്‍ ,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രാജേഷ് മാധവന്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സോളി ബെന്നി , മനോജ് തോട്ടപ്പള്ളി , അജിത ചന്ദ്രന്‍ , ഷുഹൈബ ഷിഹാബ് , പി കെ സിന്ധു ടീച്ചര്‍ , കെഎം ഷിയാസ് , ഫൗസിയ സുലൈമാന്‍ , സൈജന്‍ എന്‍. ഓ , സുനില്‍ കെ എന്‍ , സോളി ബെന്നി , എം എം ജോസ് മാണിക്യത്താന്‍ , ഹെഡ്മിസ്ട്രസ് സമീഹത്ത് , പിടിഎ പ്രസിഡണ്ട് പി കെ സിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .


Follow us on :

More in Related News