Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരങ്ങ് 2024 റസിഡൻസ്: പുരസ്കാര ജേതാവ് ശ്രീകുമാർ മാവൂരിനെ ആദരിച്ചു.

21 May 2024 18:02 IST

UNNICHEKKU .M

Share News :





മുക്കം:മാവൂർ പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ14-ാം വാർഷികം.

" അരങ്ങ് 2024 " വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മാവൂർ കടോടി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രമുഖ ചിത്രകാരനും പുരസ്കാര ജേതാവും കവിയുമായ ശ്രീകുമാർ മാവൂർ ഉദ്ഘാടനം ചെയ്തു.പ്രതിസന്ധി ഘട്ടങ്ങളിൽ തണൽ ഒരുക്കാൻ റസിഡൻസ് അസോസിയേഷനുകൾ പോലെയുള്ള കൂട്ടായ്മകൾക്ക് കഴിയാറുണ്ടെന്നും ഇത്തരം കൂട്ടായ്മകൾ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

 മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ശ്രീകുമാറിനെ ആദരിച്ചു. 

ഉദ്ഘാടന വേദിയിൽ വെച്ച് ശ്രീകുമാർ "ചാലിയാറേ" എന്ന പേരിലുള്ള തൻ്റെ പുതിയ കവിത സദസ്സിന് മുമ്പിൽ ആലപിച്ചു. 

റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സക്കറിയ ഇത്തി പറമ്പിൽ അധ്യക്ഷത വഹിച്ചു.

റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജയശ്രീ ദിവ്യ പ്രകാശ്, ലിറ്റിൽ ഫ്ലവർ ചർച്ചിലെ ഫാദർ മാത്യു, മദർ സുപ്പീരിയർ സിസ്റ്റർ തെരസീന, മുൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിശാല ടീച്ചർ, മൈത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കൈതക്കൽ ഹനീഫ എന്നിവർ സംസാരിച്ചു..

സ്വാഗതസംഘം ജനറൽ കൺവീനർ അനൂപ് ടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

തുടർന്ന് റസിഡൻസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Follow us on :

More in Related News