Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 19:57 IST
Share News :
മുക്കം:2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പരിഷ്‌കരണ പ്രവൃത്തിക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു. .കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ജംഗ്ഷൻ - തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് (കി.മി.5/000 മുതൽ 7/000 വരെ , തേക്കുംകുറ്റി മുതൽ മരഞ്ചാട്ടി ഖാദി ബോർഡ് വരെ) 4.5 കോടി രൂപയുടെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് (കി.മി. 1/500 മുതൽ 3/000 വരെ) 2 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
ആധുനിക രീതിയിൽ ബി.എം & ബിസി നിരവാരത്തിലാണ് റോഡുകൾ പരിഷ്‌കരിക്കുന്നത്.സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിന് നടപടികൾ വേഗത്തിലാക്കും.
Follow us on :
Tags:
More in Related News
Please select your location.