Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 22:29 IST
Share News :
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാദേശികക്കാർക്ക് ഭഗവാനെ തൊഴുവാനുള്ള ക്യു സിസ്റ്റം അമ്പലത്തിന് പുറത്തേക്ക് മാറ്റിയതിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി(ജികെപിഎസ്) ശക്തമായി പ്രതിഷേധിച്ചു.ഈ വിഷയത്തിൽ ദേവസ്വം മാനേജിങ് കമ്മിറ്റി മുമ്പാകെ പരാതി പരാതി ബോധിപ്പിക്കുവാനും,ദേവസ്വം മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടു.ദേവസ്വം മാനേജിംഗ് കമ്മിറ്റി അനുകൂല തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ മുഴുവൻ പ്രാദേശിക ഭക്തജനങ്ങളെയും ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തിൽ പ്രസിഡന്റ് ജി.കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ.സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ പി.മുരളീധര കൈമൾ നന്ദി പറഞ്ഞു.ബിന്ദു നാരായണൻ,സദു താമരശ്ശേരി,കെ.മുരളീധരൻ,പി.ഗിരീഷ്,മോഹൻദാസ് ചേലനാട്ട്,പി.ശശിധരൻ,പി.എൻ.പെരുമാൾ,ശൈലജ കേശവൻ,ലതിക പുല്ലാട്ട് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.