Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 22:26 IST
Share News :
കൊണ്ടോട്ടി: വർധിച്ചു വരുന്ന ലഹരി-അക്രമണ പ്രവണതകൾക്കെതിരെ 'ലഹരി മാഫിയ - ക്രിമിനൽ വാഴ്ച അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം' എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് മുനവ്വർ എം നയിച്ച പെറ്റീഷൻ കാരവൻ സമാപിച്ചു.
വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് സലീം വാഴക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രസ്തുത വിഷയത്തിൽ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു മണ്ഡലത്തിലെ പെറ്റീഷൻ കാരവൻ. പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി.എം ഷമീർ, വാഴക്കാട് എ .എസ്.ഐ പ്രഭ.ടി, കൊണ്ടോട്ടി എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ നാസർ, കൊണ്ടോട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ, പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുല്ലക്കോയ, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സഈദ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ നൗഷാദ്, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ എന്നിവർക്ക് നിവേദനം നൽകി.
ഫോട്ടോ : ലഹരി-അക്രമണ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പെറ്റീഷൻ കാരവന്റെ ഭാഗമായി കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി.എം ഷമീറിന് നിവേദനം നൽകുന്നു
Follow us on :
Tags:
More in Related News
Please select your location.