Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2024 09:55 IST
Share News :
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സുരക്ഷിത സ്ഥലങ്ങളിൽ ഓരോ കുടുംബത്തിനും പരമാവധി ഭൂമി ഉറപ്പ് വരുത്തി, വാസയോഗ്യമായ വീടുകളും ഉപജീവന മാർഗ്ഗവും നൽകി അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്നും, ഇതിനായി യാതൊരു സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കാതെ, കുത്തകകൾ കയ്യടക്കിയ സർക്കാർ ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുത്ത് കൊണ്ട് ദുരന്തബാധിതരുടെ പുനരധിവാസം സാദ്ധ്യമാക്കണമെന്നും സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ ഹാരിസൺസുൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ സർക്കാർ ഭൂമിയും പിടിച്ചെടുത്ത് പരിസ്ഥിതി ലോലവും ദുരന്തഭീഷണി നേരിടുന്നതുമായ മേഖലകളിൽ താമസിക്കുന്ന മുഴുവൻ ജനങ്ങളെയും പുനരധിവസിപ്പിക്കുന്ന സമഗ്ര പദ്ധതി പ്രായോഗികമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് പടിക്കൽ കഴിഞ്ഞ ഒരു മാസക്കാലമായി നടക്കുന്ന സമരം കൂടുതൽ ശക്തമാക്കാനും
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ, കെ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.