Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ കടക്കുള്ളിൽ പാമ്പ് കയറിയത് ഭീതി പരത്തി

03 Jun 2024 19:40 IST

PEERMADE NEWS

Share News :



പീരുമേട്: പാമ്പനാറ്റിൽ പ്രവർത്തിക്കുന്ന റേഷൻ കടക്കുള്ളിൽ പാമ്പ് കയറിയത് ഭീതിപരത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അരി ചാക്കുകൾക്കിടയിൽ കടയുടമ രാജു പാമ്പിനെ കണ്ടത്. ഉടൻ തന്നെ പീരുമേട്ആർ.ആർ.ടി ടീമിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരായ അജിത് കുമാർ, അനിൽകുമാർ, സതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘംചാക്കുകൾക്കിടയിലൊളിച്ച കാട്ടുപാമ്പിനെ പിടി കൂടി വനമേഖലയിൽ തുറന്നു വിട്ടു.

Follow us on :

More in Related News